തിരുവനന്തപുരം: തിരുവനന്തപുരം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. രാത്രി രണ്ടു മണിയ്ക്കായിരുന്നു ആക്രമണം. മൂന്ന് ബൈക്കുകളിലായി ആറുപേരാണ് ഓഫീസിനു നേരെ കല്ലെറിഞ്ഞത്.
കല്ലേറില്‍ ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റ ചില്ലുകള്‍ തകര്‍ന്നു. ജില്ലാ സെക്രട്ടറിയുടെ കാറിന്റെ ചില്ലുകളാണ് തകര്‍ന്നത്. രണ്ടു പോലീസുകാര്‍ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇവര്‍ അക്രമികളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇന്നലെ വഞ്ചിയൂരില്‍ നടന്ന എല്‍ഡിഎഫ് – എബിവിപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ഇതിനു ബന്ധമുണ്ടെന്നതു നേതാക്കളുടെ ആരോപണം. സംഘര്‍ഷത്തിന് പിന്നാലെ എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ കല്ലേറുണ്ടായി. എല്‍ഡിഎഫ് മേഖലാ ജാഥ കടന്നുപോകുന്നതിനിടെ റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കൗണ്‍സിലര്‍ ഗായത്രി ബാബുവിന് എംബിവിപിക്കാര്‍ നിവേദനം നല്‍കിയതിനെച്ചൊല്ലിയായിരുന്നു സംഘര്‍ഷം.
സംഭവത്തില്‍ പത്ത് എബിവിപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വഞ്ചിയൂര്‍ സ്റ്റേഷന് മുന്നിലും ബിജെപി പ്രതിഷേധമുണ്ടായി.