കൊളംബിയ : വടക്കന്‍ കൊളംബിയയില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരെ വെടിവച്ചു കൊന്നു. ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്ബോള്‍ ബൈക്കില്‍ എത്തിയ അജ്ഞാതര്‍ വെടിവയ്ക്കുകയായിരുന്നുസംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഒരു ഓണ്‍ലൈന്‍ റേഡിയോ സ്റ്റേഷന്‍ ഡയറക്ടര്‍ ലൈനര്‍ മോണ്ടെറോ, ഓണ്‍ലൈന്‍ വാര്‍ത്താ വെബ്‌സൈറ്റിന്റെ ഡയറക്ടര്‍ ദിലിയ കോണ്‍ട്രേസ് എന്നിവരാണ് മരിച്ചത്. സെന്റ് ഫെസ്റ്റിവലില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇരുവരും. ഹൈവേയിലൂടെ കാറില്‍ പോകവേ ബൈക്കില്‍ എത്തിയ അജ്ഞാതര്‍ വെടിവയ്ക്കുകയായിരുന്നു.
പ്രാഥമിക അന്വേഷണങ്ങള്‍ പ്രകാരം, പരിപാടിക്കിടെ മോണ്ടെറോയും മറ്റ് ചിലരും തമ്മില്‍ സംഘര്‍ഷം ഉണ്ടായതായി മഗ്ദലീന പൊലീസ് കമാന്‍ഡര്‍ പറഞ്ഞു. ഇതോടെ അവര്‍ സംഭവസ്ഥലത്ത് നിന്നും മടങ്ങി. മടക്കയാത്രയ്ക്കിടെ ഇരുവര്‍ക്കും വെടിയേല്‍ക്കുകയായിരുന്നു.