തിരുവനന്തപുരം : അൻപതാണ്ടിന് ശേഷം വീണ്ടും മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാന്‍ തയ്യാറെടുക്കുകയാണ് നാസ.ആര്‍ട്ടിമിസ് പദ്ധതിയിലെ ആദ്യ ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് വൈകിട്ട് നടക്കും. ഇന്ത്യന്‍ സമയംവൈകിട്ട് 6.03നാണ് വിക്ഷേപണം.ആര്‍ട്ടിമിസ് തയ്യാറാണ്. ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ മടക്കയാത്ര ഇവിടെ തുടങ്ങുന്നു, ഇത് ആളില്ലാ ദൗത്യം, ഇവിടെ ജയിച്ചാലെ അടുത്ത തവണ മനുഷ്യനെ അയക്കാന്‍ പറ്റൂ. സ്പേസ് ലോഞ്ച് സിസ്റ്റമെന്ന പുതിയ റോക്കറ്റിനും, ഒറൈയോണ്‍ എന്ന യാത്രാ പേടകത്തിനും ഇത് ആദ്യ പരീക്ഷണം. ലക്ഷ്യം പറയുന്പോള്‍ സിന്പിളാണ്, ചന്ദ്രനെ ചുറ്റി സുരക്ഷിതമായി തിരിച്ചെത്തുക. ചാന്ദ്ര ഭ്രമണപഥ പ്രവേശനവും തിരിച്ചുള്ള യാത്രയും ഒടുവില്‍ ഭൗമാന്തരീക്ഷത്തിലേക്കുള്ള തിരിച്ചിറക്കവും എല്ലാം വെല്ലുവിളികള്‍ നിറഞ്ഞതാണ്. 42 ദിവസവും മൂന്ന് മണിക്കൂറും ഇരുപത് മിനുട്ടും നീണ്ട് നില്‍ക്കുന്നതാണ് യാത്ര.
നാല് പേര്‍ക്ക് സഞ്ചരിക്കാവുന്ന പേടകത്തില്‍ ഇത്തവണ മൂന്ന് ഡമ്മികള്‍ മാത്രം. കാംപോസും ഹെല്‍ഗയും സോഹാറും. ഈ ഡമ്മികളില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സറുകള്‍ മനുഷ്യ യാത്രയ്ക്ക് പേടകം സജ്ജമാണോയെന്ന് ഉറപ്പിക്കും. ഭൂമിയിലേക്ക് തിരികെ പ്രവേശിക്കുന്പോള്‍ പേടകം അനുഭവിക്കേണ്ടി വരിക 2,760 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഇത് അതിജീവിക്കാനാകണം. മറ്റ് സുരക്ഷ സംവിധാനങ്ങളും നീണ്ട യാത്രയ്ക്ക് ശേഷം കൃത്യമായി പ്രവര്‍ത്തിക്കണം. എവിടെയെങ്കിലും പിഴച്ചാല്‍ മനുഷ്യ ദൗത്യങ്ങള്‍ അനിശ്ചിത കാലത്തേക്ക് മാറ്റി വയ്ക്കേണ്ടി വരും.