തിരുവല്ല : തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിലെ തിരുവല്ല മൃഗാശുപത്രി ജംഗ്ഷനില്‍ ചരക്ക് ലോറി കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. ലോറിയുടെ ക്ലിനറായ തെങ്കാശി സ്വദേശി സമുദ്രക്കനിക്കാണ് പരിക്കേറ്റത്.പുലര്‍ച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം. കമ്പത്ത് നിന്നും തിരുവല്ല മാര്‍ക്കറ്റിലേക്ക് പച്ചക്കറിയുമായി വന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. നിര്‍ത്തിയിട്ടിരുന്ന കോണ്‍ക്രീറ്റ് മിക്സിംഗ് യൂണിറ്റിന് പിന്നിലിടിച്ച ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് റോഡില്‍ വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. എട്ടരയോടെ ലോറി ക്രെയിന്‍ ഉപയോഗിച്ച് നീക്കി. അപകടത്തില്‍ ഗുരുതര പരിക്കേറ്റ സമുദ്രക്കനിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.