കൊല്ലം: ബൈക്ക് അപകടത്തെ തുടര്‍ന്നുണ്ടായ വിരോധത്തില്‍ യുവാവിനെയും സുഹൃത്തിനെയും മാരകായുധങ്ങളുമായി ആക്രമിച്ച പ്രതികളെ പോലീസ് പിടിയിലായി. ക്ലാപ്പന തെക്ക്മുറിയില്‍ സൗപര്‍ണ്ണിക വീട്ടില്‍ ലാല്‍ജി മകന്‍ വെള്ളയ്ക്ക സനല്‍ എന്നറിയപ്പെടുന്ന സനല്‍ (42), ക്ലാപ്പന മുറിയില്‍ മാധവാലയം വീട്ടില്‍ രാജീവന്‍ മകന്‍ കണ്ണന്‍ എന്ന ലിജു(29), ക്ലാപ്പന കോട്ടയ്ക്കുപുറം മുറിയില്‍ കല്ലേലിത്തറയില്‍ വീട്ടില്‍ പ്രഭാകരന്‍ മകന്‍ പ്രജീഷ് (31), കോട്ടയ്ക്കുപുറം മുറിയില്‍ കല്ലേലിത്തറയില്‍ വീട്ടില്‍ ലാല്‍ജി മകന്‍ സജിത്ത് (35) എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്.രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ബൈക്ക് അപകടത്തിലെ സാമ്ബത്തിക നഷ്ടങ്ങളെ ചൊല്ലിയുള്ള തര്‍ക്കം പരാതിക്കാരന്റെ സുഹൃത്തായ അമല്‍ഹരിയോട് ഉണ്ടായിരുന്നു. ഇതിന്റെ വിരോധത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ട് മണിയോട് കൂടി കോളഭാഗം ജംഗ്ഷനില്‍വെച്ച് സുഹൃത്തുക്കളായ ആരോമലും വൈഷ്ണവും അമല്‍ഹരിയോട് സംസാരിച്ചു നില്‍ക്കവേ അതുവഴി വന്ന നാലംഘസംഘത്തിലുള്ള സനല്‍ അസഭ്യം പറഞ്ഞ് വൈഷ്ണവിനെ തള്ളി താഴെയിടുകയും കൈവശം കരുതിയിരുന്ന ആയുധം കൊണ്ട് തലയില്‍ ആഞ്ഞു വെട്ടുകയുമായിരുന്നു.
ഇത് കൈ കൊണ്ട് തടയാന്‍ ശ്രമിച്ചതില്‍ വിരലുകളില്‍ ആഴത്തില്‍ മുറിവുകള്‍ ഏല്‍ക്കുകയും അസ്ഥികള്‍ക്ക് പൊട്ടലേല്‍ക്കുകയും ചെയ്തു. ഓടിമാറാന്‍ ശ്രമിച്ച വൈഷ്ണവിനെ മറ്റു പ്രതികള്‍ കൂടി തടഞ്ഞ് നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് ലഭിച്ചപരാതീയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു.