അക്ര : ഘാനയിലെ അക്ര മൃഗശാലയില്‍ കൂട്ടിലേക്ക് അതിക്രമിച്ച് കയറിയ ആളെ കടിച്ച് കൊന്ന് സിംഹം. ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം.സിംഹങ്ങളെ പാര്‍പ്പിച്ചിരുന്ന ഉയരമുള്ള വേലിക്കെട്ട് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് മദ്ധ്യ വയസ്കന്‍ ചാടിക്കടക്കുകയായിരുന്നു. രണ്ട് സിംഹകുട്ടികള്‍ ഉള്‍പ്പെടെ അപൂര്‍വയിനത്തില്‍പ്പെട്ട നാല് വെള്ള സിംഹങ്ങള്‍ കൂട്ടിലുണ്ടായിരുന്നു. സിംഹങ്ങളില്‍ ഒരെണ്ണമാണ് ഇയാളെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ അധികൃതര്‍ കൂട്ടിന് പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിംഹക്കുട്ടികളെ മോഷ്ടിക്കാനാണോ ഇയാള്‍ കൂട്ടിനകത്ത് കയറിയതെന്ന് സംശയമുണ്ട്. സംഭവത്തിന് പിന്നാലെ മൃഗശാല താത്കാലികമായി അടച്ചിരുന്നു.