തിരുവനന്തപുരം: രാത്രികാല വാഹന പരിശോധനയില്‍ രണ്ടര കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി ഉള്‍പ്പെടെ മൂന്നുപേര്‍ എക്സൈസിന്‍റെ പിടിയില്‍.പോത്തന്‍കോട് വാവറയമ്പലത്തുനിന്ന് വേങ്ങോട്ടേക്ക് പോകുന്ന റോഡില്‍ നടത്തിയ പരിശോധനയിലാണ് 2100 ഗ്രാം കഞ്ചാവ് സ്കൂട്ടറില്‍ കടത്തികൊണ്ടുവന്ന റെജി ജോര്‍ജിനെ തിരുവനന്തപുരം സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.എല്‍. ഷിബുവും സംഘവും പിടികൂടിയത്.
അന്വേഷണ സംഘത്തെ കണ്ട് വാഹനം ഉപേക്ഷിച്ച് കണ്ടുകുഴി പാലത്തിന് സമീപത്തെ പുരയിടത്തിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച റെജിയെ പിന്തുടര്‍ന്നു കീഴ്പ്പെടുത്തുകയായിരുന്നു. ഇതിനിടയില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍ ആരോമല്‍ രാജന് പരിക്കേറ്റു.പാങ്ങപ്പാറയില്‍ വില്‍പനക്കായി കൊണ്ടുവന്ന 60 ഗ്രാം കഞ്ചാവുമായി അന്തര്‍സംസ്ഥാന തൊഴിലാളി ദേവന്‍ കുമാറാണ് പിടിയിലായത്.