നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് വിപുലമായ ഒരുക്കങ്ങൾ.ഇക്കുറി പദ്മനാഭപുരത്തും കളിയിക്കാവിളയിലും തിരുവനന്തപുരത്തും കേരള വനിതാ പോലീസിന്റെ പ്രത്യേക “ഗാർഡ് ഓഫ് ഓണർ.”


( അജിത് കുമാർ ഡി )
തിരുവനന്തപുരം:- ഈ വർഷം നടക്കുന്ന നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് അതിവിപുലമായ സുരക്ഷാസംവിധാനം ഒരുക്കുന്നതിന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ധാരണയായി. സിറ്റി പോലീസ് കമ്മീഷണർ സ്പർജൻകുമാർ, ബെറ്റാലിയൻ ഡിഐജി രാജ്പാൽ വീണ, റെയിഞ്ച് ഡിഐജി നിശാന്തിനി, റൂറൽ എസ് പി ശില്പ തമിഴ്നാട്- തക്കല ഡിവൈഎസ്പി എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇത്തരം ഒരു തീരുമാനം. പദ്മനാഭപുരത്ത് നിന്നും അനന്തപുരിയിലേക്ക് തിരിക്കുന്ന നവരാത്രി വിഗ്രഹങ്ങൾക്ക് ഈ വർഷം മുതൽ കേരള പോലീസ് നൽകുന്ന ഗാഡ് ഓഫ് ഓണർ നുപുറമേ കേരള വനിതാ പോലീസിന്റെ ഗാർഡ് ഓഫ് ഓണർറും പത്മനാഭപുരത്തും, കളിയിക്കാവിളയിലും, തിരുവനന്തപുരത്തും പുതുതായി ഉണ്ടാകും എന്നും യോഗത്തിൽ തീരുമാനമായി. ഘോഷയാത്ര തുടങ്ങുന്നത് മുതൽ തിരികെ അവസാനിക്കും വരെ കേരള പോലീസിന്റെ 100 സായുധ സേന അംഗങ്ങൾ, മൂന്ന് പോലീസ് ബാൻഡ്, നാല് ഡിവൈഎസ്പി മാർ, റൂറൽ എസ്പി ശിൽപ എന്നീ ഉദ്യോഗസ്ഥരും ഘോഷയാത്രയ്ക്ക് ഒപ്പമുണ്ടാകും. കേരള പോലീസ് നൽകുന്ന ക്രമീകരണങ്ങൾ തമിഴ്നാട് പോലീസും അതേപടി നൽകണമെന്ന് യോഗത്തിൽ ചർച്ച ഉയർന്നു. അതിന്റെ അടിസ്ഥാനത്തിൽ കേരള ഡിജിപി തമിഴ്നാട് ഡിജിപി ലേക്ക് സന്ദേശം കൈമാറിയിട്ടുണ്ട്. തിരുവിതാംകൂർ നവരാത്രി ആഘോഷ ട്രസ്റ്റ് ചെയർമാൻ മാണിക്യം, ട്രസ്റ്റ് പ്രസിഡന്റ് അനന്തപുരി മണികണ്ഠൻ, സെക്രട്ടറി എസ് ആർ രമേശ്, അയ്യപ്പസേവാസംഘം ഭാരവാഹികളും മറ്റ് സംഘടനാ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.
നവരാത്രി വിഗ്രഹ ആഘോഷം വളരെ വിപുലമായി നടത്തുന്നതിന് കരമന ആവടി അമ്മൻ ക്ഷേത്രത്തിൽ നിന്നും കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിലേക്ക് സെപ്റ്റംബർ 25ന് സന്ധ്യയ്ക്ക് 6.30ന് നവരാത്രി വിഗ്രഹങ്ങൾക്ക് കൃത്യമായ മുഹൂർത്ത സമയത്ത് കയറേണ്ടി ഇരിക്കുന്നതിനാൽ വിഗ്രഹങ്ങൾ കടന്നുവരുന്ന വഴിയോരങ്ങളിൽ മൈക്ക് സെറ്റ് വച്ച് ഘോഷയാത്രയ്ക്ക് സ്വീകരണം നൽകുന്നവർ മുൻകൂട്ടി ഫോർട്ട് പോലീസ് സ്റ്റേഷനിൽ നിന്നും പ്രത്യേക അനുവാദം വാങ്ങണം സിറ്റി പോലീസ് കമ്മീഷണറുടെ യോഗത്തിൽ തീരുമാനമായി. നവരാത്രി ഉത്സവം വിപുലമായി നടക്കുന്നതിന് ജില്ലാകളക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിൽ തീരുമാനമായി. ഇക്കുറി ടൂറിസം- സാംസ്കാരിക വകുപ്പിനെ കൂടി പങ്കാളിയാക്കി കാർണിവൽ സംഘടിപ്പിച്ച് ഈ ഉത്സവം കൂടുതൽ ജനശ്രദ്ധയിൽ എത്തിക്കാനാണ് ധാരണ ആയിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ബൊമ്മക്കൊലു പ്രദർശനം, കലാപരിപാടികൾ ഇവയാണ് ഈ കാർണിവെലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് സാംസ്കാരിക – ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ഉടൻ വിളിക്കാനും യോഗത്തിൽ തീരുമാനമായി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

13 − one =