തിരുവനന്തപുരം : തലസ്ഥാനത്തെ ഏറെ പ്രസിദ്ധമായ പഴവങ്ങാടി ഗണപതി ക്ഷേത്രം, മെഡിക്കൽ കോളേജ് ജംഗ്ഷനിൽ ശ്രീ മഹാഗണപതി ക്ഷേത്രം തുടങ്ങിയ എല്ലാ ക്ഷേത്രങ്ങളിലും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ വരുന്ന ചതുർഥി നാൾ ഗണപതിയുടെ ജന്മ ദിനം എന്നാണ് വിശ്വാസം. ചതുർത്തി ദിവസം ഗണപതി ക്ഷേത്രങ്ങളിൽ വെളുപ്പിന് ഗണപതി ഹോമം, ഉണ്ണിയപ്പം, മോദകം എന്നിവയുടെ നിവേദ്യവും പ്രത്യേക പൂജകൾ നടന്നു. മെഡിക്കൽ കോളേജ് ഉള്ളൂർ ഗണപതി ക്ഷേത്രത്തിൽ ഗജപൂജ നടന്നു. പാപ്പനംകോട് ഉണ്ണിക്കുട്ടൻ എന്ന വീരനാണ് ആനയൂട്ടിന് പങ്കെടുത്തത്. ക്ഷേത്രം മേൽശാന്തി ഉള്ളൂർ ഗ്രാമം സുബ്രഹ്മണ്യൻ പോറ്റിയുടെ നേതൃത്വത്തിലാണ് ഗജപൂജ നടന്നത്.