ജമ്മു: സൈന്യം രക്തം കൊടുത്ത ലഷ്‌കര്‍ ഭീകരന്‍ മരിച്ചു. പാക് സൈന്യം ഇന്ത്യയിലേക്ക് അയച്ച തബാറക് ഹുസൈന്‍ (32) ആണ് മരിച്ചത്. ജമ്മു കശ്മീരിലെ റജൗറിയില്‍ സേനാ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ഹൃദയസ്തംഭനം ആണ് മരണ കാരണം.. രണ്ടാഴ്ച മുന്‍പ് നിയന്ത്രണ രേഖയിലൂടെ ചാവേറാക്രമണത്തിനായി നുഴഞ്ഞുകയറുന്നതിനിടെ നൗഷേരയിലാണു സേന ഇയാളെ വെടിവച്ചുവീഴ്‌ത്തിയത്.
രക്തം വാര്‍ന്ന് അപകടാവസ്ഥയിലായതോടെ ഹുസൈനു മൂന്ന് കുപ്പി രക്തം ഇന്ത്യന്‍ സൈനികര്‍ നല്‍കിയിരുന്നു. പാക്ക് അധിനിവേശ കശ്മീരിലെ സബ്‌സ്‌കോട്ട് ഗ്രാമത്തില്‍ നിന്നുള്ളയാളാണു ഹുസൈന്‍. 30,000 രൂപ നല്‍കി കേണല്‍ യൂനുസ് ചൗധരി എന്ന പാക്ക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥനാണ് തന്നെ ഇന്ത്യയിലേക്ക് അയച്ചതെന്നു ഹുസൈന്‍ വെളിപ്പെടുത്തിയതായി സേന അറിയിച്ചിരുന്നു.