ഡല്‍ഹിയില്‍ 1200 കോടിയുടെ മയക്കുമരുന്നുമായി രണ്ട് അഫ്ഗാന് പൗരന്മാര് പിടിയില്‍. 312.5 കിലോഗ്രാം മെത്താംഫെറ്റമൈനും 10 കിലോ ഹെറോയിനുമാണ് പ്രതികളില്‍ നിന്ന് പിടികൂടിയത്.ഡല്‍ഹിയിലെ കാളിന്ദി കുഞ്ച് മെട്രോ സ്റ്റേഷനു സമീപമുള്ള മീത്തപൂര്‍ റോഡില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.2016 മുതല്‍ ഇന്ത്യയില്‍ താമസിക്കുന്ന മുസ്തഫ സ്റ്റാനിക്സ (23 വയസ്സ്), റഹീമുല്ല റഹീം (44 വയസ്സ്) എന്നിവരാണ് പിടിയിലായത്. രാജ്യത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടകളില്‍ ഒന്നാണിതെന്നും ഡല്‍ഹി സ്പെഷ്യല്‍ സെല്‍ കമ്മീഷണര്‍ ധാലിവാള്‍ പറഞ്ഞു..എസിപിമാരായ ലളിത് മോഹന്‍ നേഗി, ഹൃദയഭൂഷണ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍ ബഡോല, ഇന്‍സ്പെക്ടര്‍ അരവിന്ദ് കുമാര്‍ എന്നിവരടങ്ങുന്ന സംഘം, എസ്ഐ സുന്ദര്‍ ഗൗതം, എസ്ഐ യശ്പാല്‍ സിംഗ് എന്നിവരുടെ സഹായത്തോടെ ഡി.സി.പി കുശ്വഹിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.