തൃശൂര്‍: തെരുവ് നായയുടെ ആക്രമണത്തെ തുടര്‍ന്ന്, സ്കൂട്ടറില്‍ നിന്ന് വീണ യുവതിക്ക് തലയ്ക്ക് പരിക്ക്. തൃശൂര്‍ തിപ്പിലശേരി സ്വദേശി ഷൈനിയാണ് അപകടത്തില്‍ പെട്ടത്.ഭിന്നശേഷിക്കാരിയായ ഷൈനിയും ഭര്‍ത്താവും സ്കൂട്ടറില്‍ സഞ്ചരിക്കവേ പിന്നാലെ പാഞ്ഞു വന്ന നായയെ ഓടിക്കാന്‍ കൈവശമുണ്ടായിരുന്ന ബാഗ് വീശിയപ്പോഴാണ് അപകടം സംഭവിച്ചത്.പരിക്കേറ്റ ഷൈനിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.