ഖ​ത്ത​റി​ല്‍ സ്കൂ​ള്‍ ബ​സി​നു​ള്ളി​ല്‍ ഉ​റ​ങ്ങി​പ്പോ​യ നാ​ലു വ​യ​സു​കാ​രി ക​ടു​ത്ത ചൂ​ടി​നെ​ത്തു​ട​ര്‍​ന്നു മ​രി​ച്ചു

ദോ​ഹ: ഖ​ത്ത​റി​ല്‍ സ്കൂ​ള്‍ ബ​സി​നു​ള്ളി​ല്‍ ഉ​റ​ങ്ങി​പ്പോ​യ നാ​ലു വ​യ​സു​കാ​രി ക​ടു​ത്ത ചൂ​ടി​നെ​ത്തു​ട​ര്‍​ന്നു മ​രി​ച്ചു.കോ​ട്ട​യം ചി​ങ്ങ​വ​നം കൊ​ച്ചു​പ​റ​ന്പി​ല്‍ അ​ഭി​ലാ​ഷ് ചാ​ക്കോ- സൗ​മ്യ ദ​ന്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ള്‍ മി​ന്‍​സ​യാ​ണ് ജ​ന്മ​ദി​ന​ത്തി​ല്‍ ദാ​രു​ണ​മാ​യി മ​രി​ച്ച​ത്.‌ഖ​ത്ത​ര്‍ അ​ല്‍​വ​ഖ്റ​യി​ലെ ദി ​സ്പ്രിം​ഗ്ഫീ​ല്‍​ഡ് കി​ന്‍റ​ര്‍​ഗാ​ര്‍​ട്ട​ണി​ലെ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് മി​ന്‍​സ. രാ​വി​ലെ സ്കൂ​ള്‍ ബ​സി​ല്‍ സ്കൂ​ളി​ലേ​ക്കു പോ​യ കു​ട്ടി ബ​സി​നു​ള്ളി​ല്‍ കി​ട​ന്ന് ഉ​റ​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു.മ​റ്റു കു​ട്ടി​ക​ളെ ജീ​വ​ന​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി സ്കൂ​ളി​ലേ​ക്കു കൊ​ണ്ടു​പോ​യ​പ്പോ​ള്‍ ബ​സി​ലെ സീ​റ്റി​ല്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന മി​ന്‍​സ അ​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ല്ല. കു​ട്ടി​ക​ളെ ഇ​റ​ക്കി​യ ശേ​ഷം ജീ​വ​ന​ക്കാ​ര്‍ ബ​സ് ലോ​ക്ക് ചെ​യ്തു പോ​വു​ക​യും ചെ​യ്തു.ഖ​ത്ത​റി​ലെ ക​ടു​ത്ത ചൂ​ട് താ​ങ്ങാ​നാ​വാ​തെ​യാ​ണ് കു​ട്ടി മ​രി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം. ഉ​ച്ച​യ്ക്കു കു​ട്ടി​ക​ളെ തി​രി​കെ കൊ​ണ്ടു​പോ​കാ​നാ​യി ബ​സ് എ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ബ​സി​നു​ള്ളി​ല്‍ കു​ട്ടി കു​ടു​ങ്ങി​യ​താ​യി ജീ​വ​ന​ക്കാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ചി​ത്ര​ര​ച​നാ രം​ഗ​ത്തും ഡി​സൈ​നിം​ഗ് മേ​ഖ​ല​യി​ലും ശ്ര​ദ്ധേ​യ​നാ​യ അ​ഭി​ലാ​ഷും കു​ടും​ബ​വും വ​ര്‍​ഷ​ങ്ങ​ളാ​യി ഖ​ത്ത​റി​ലാ​ണ്. ഖ​ത്ത​ര്‍ ലോ​ക​ക​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ള്‍ ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

twelve + thirteen =