കണ്ണൂര്‍: കായംകുളത്ത് വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ കണ്ണൂരില്‍ നിന്നും പിടികൂടി. 2.65 ലക്ഷം രൂപയാണ് ഇയാള്‍ കവര്‍ന്നത്.ഇരിക്കൂര്‍ പട്ടുവത്തെ ദാറുല്‍ ഫലാഹില്‍ സി. ഇസ്മയിലിനെയാണ് സ്വര്‍ണവും പണവും സഹിതം ടൗണ്‍ ഇന്‍സ്പെക്ടര്‍ ബിനു മോഹന്‍ അറസ്റ്റു ചെയ്തത് മോഷണ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതിനു ശേഷമാണ് ഈ യാള്‍ വീണ്ടും മോഷണം നടത്തിയത്.