തിരുവനന്തപുരം: ബൈക്കില്‍ സഞ്ചരിക്കവേ തെരുവുനായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് വീണു പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കുന്നത്തുകാല്‍ മൂവേരിക്കര കാക്കരതോട്ടിന്കരയില് പരേതനായ വത്സലന്റെയും കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജ് ജീവനക്കാരി ശോഭയുടെയും മകന് അജിന് (26) ആണ് മരിച്ചത്. കഴിഞ്ഞ ഒമ്പതിനു വൈകുന്നേരം ആറിനു അരുവിയോട്ടെ വായനശാലയുടെ മുന്നിലായിരുന്നു അപകടം. ആലുംപാറ സ്വദേശി രാഹുലും അജിനും ബൈക്കില്‍ നാറാണിയില്നിന്നും അരുവിയോട്ടേക്കു പോകുകയായിരുന്നു. നായ് കുറുകെ ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട മറ്റൊരു ഇരുചക്രവാഹനം അജിന് സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.റോഡില്‍ തെറിച്ചുവീണ ഇരുവരെയും കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും അജിന്റെ ജീവന് രക്ഷിക്കാനായില്ല.