തെ​​​രു​​​വു​​​നാ​​​യ കു​​​റു​​​കെ ചാ​​​ടി​​​യ​​​തി​​​നെത്തു​​​ട​​​ര്‍​​​ന്ന് വീ​​​ണു പ​​​രി​​​ക്കേ​​​റ്റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന യു​​​വാ​​​വ് മ​​​രി​​​ച്ചു

തി​​രു​​വ​​ന​​ന്ത​​പു​​രം: ബൈ​​​ക്കി​​​ല്‍ സ​​​ഞ്ച​​​രി​​​ക്ക​​​വേ തെ​​​രു​​​വു​​​നാ​​​യ കു​​​റു​​​കെ ചാ​​​ടി​​​യ​​​തി​​​നെത്തു​​​ട​​​ര്‍​​​ന്ന് വീ​​​ണു പ​​​രി​​​ക്കേ​​​റ്റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന യു​​​വാ​​​വ് മ​​​രി​​​ച്ചു.കു​​​ന്ന​​​ത്തു​​​കാ​​​ല്‍ മൂ​​​വേ​​​രി​​​ക്ക​​​ര കാ​​​ക്ക​​​ര​​​തോ​​​ട്ടി​​​ന്‍​​​ക​​​ര​​​യി​​​ല്‍ പ​​​രേ​​​ത​​​നാ​​​യ വ​​​ത്സ​​​ല​​​ന്‍റെ​​​യും കാ​​​ര​​​ക്കോ​​​ണം സി​​​എ​​​സ്‌ഐ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ജീ​​​വ​​​ന​​​ക്കാ​​​രി ശോ​​​ഭ​​​യു​​​ടെയും മ​​​ക​​​ന്‍ അ​​​ജി​​​ന്‍ (26) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ ഒ​​​മ്പതി​​​നു വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​നു അ​​​രു​​​വി​​​യോ​​​ട്ടെ വാ​​​യ​​​ന​​​ശാ​​​ല​​​യു​​​ടെ മു​​​ന്നി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ആ​​​ലും​​​പാ​​​റ സ്വ​​​ദേ​​​ശി രാ​​​ഹു​​​ലും അ​​​ജി​​​നും ബൈ​​​ക്കി​​​ല്‍ നാ​​​റാ​​​ണി​​​യി​​​ല്‍നി​​​ന്നും അ​​​രു​​​വി​​​യോ​​​ട്ടേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. നാ​​​യ് കു​​​റു​​​കെ ചാ​​​ടി​​​യ​​​തി​​​നെത്തുട​​​ര്‍​​​ന്ന് നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട മ​​​റ്റൊ​​​രു ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​നം അ​​​ജി​​​ന്‍ സ​​​ഞ്ച​​​രി​​​ച്ച ബൈ​​​ക്കി​​​ല്‍ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.റോ​​​ഡി​​​ല്‍ തെ​​​റി​​​ച്ചു​​​വീ​​​ണ ഇ​​​രു​​​വ​​​രെ​​​യും കാ​​​ര​​​ക്കോ​​​ണം സി​​​എ​​​സ്‌ഐ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും അ​​​ജി​​​ന്‍റെ ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 + fifteen =