തിരുവനന്തപുരം: വിശ്വകർമ്മഐക്ക്യവേദിയുടെ ആഗോളഉച്ചകോടി സെപ്റ്റംബർ 17ന് തിരുവനന്തപുരം vy w c a ഹാളിൽ നടക്കും.17ന് രാവിലെ 8മണിക്ക് വിനയൻ ആചാര്യ യുടെ നേതൃത്വത്തിൽ വിശ്വകർമ്മഎഞ്ജ ത്തോടെ ആരംഭിക്കും. സെമിനാർ കെ കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മൂന്നു മണിക്ക് പൊതു സമ്മേളനം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. സിവിൽ സപ്ലൈ മന്ത്രി ജി ആർ അനിൽ മുഖ്യ അതിഥി ആയിരിക്കും. ആറു മണിമുതൽ മെഗാ ഷോ യും ആണ് പരിപാടികൾ. ഡോക്ടർ ബി രാധാകൃഷ്ണൻ, വിഷ്ണു ഹരി, മോഹൻദാസ്, ജയമോഹൻ, അഡ്വക്കേറ്റ് ഷാബു സുകുമാരൻ തുടങ്ങിയവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.