വെഞ്ഞാറമൂട്: തെരുവുനായ്കളെക്കൊണ്ടുള്ള ശല്യം റോഡില്‍ മാത്രമല്ല, വീട്ടിലുള്ളിലും രക്ഷയില്ലെന്ന അവസ്ഥയായി.വെഞ്ഞാറമൂട്ടില്‍ കിടപ്പുമുറയില്‍ കയറി യുവതിയെ നായ കടിച്ചു. കല്ലറ കുറ്റിമൂട് സ്വദേശി ദിനേശിന്റെ മകള്‍ അഭയക്കാണ് (18) നായയുടെ കടിയേറ്റത്.
ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. തുറന്നു കിടന്ന മുന്‍വാതിലിലൂടെ അകത്തു കടന്ന നായ കിടപ്പുമുറിയില്‍ കയറി അഭയയെ കടിക്കുകയായിരുന്നു. തുടര്‍ന്ന് അഭയയുടെ നിലവിളി കേട്ടെത്തിയ അച്ഛനും മറ്റുള്ളവരും ചേര്‍ന്ന് നായയെ ആട്ടിയോടിച്ചു.വീട്ടില്‍നിന്നും രക്ഷപ്പെട്ട നായ അടുത്തുള്ള മൂന്ന് വീടുകള്‍ക്കുള്ളിലും ഓടിക്കയറി. ഇതോടെ തെരുവുനായയ്ക്ക് പേവിഷബാധയുണ്ടെന്നുള്ള സംശയം ബലപ്പെട്ടിരിക്കുകയാണ്