അഗസ്ത്യാര്‍ കൂടത്തില്‍ ട്രക്കിംഗിന് പോയ കര്‍ണ്ണാടക സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: അഗസ്ത്യാര്‍ കൂടത്തില്‍ ട്രക്കിംഗിന് പോയ കര്‍ണ്ണാടക സ്വദേശി കുഴഞ്ഞുവീണ് മരിച്ച നിലയില്‍. കര്‍ണ്ണാടക ഷിമോഗ സ്വദേശി മുഹമ്മദ് റാഫി (49) ആണ് മരിച്ചത്.ഇന്ന് രാവിലെ 37 പേര്‍ അടങ്ങുന്ന സംഘമാണ് അഗസ്ത്യാര്‍ കൂടത്തിലേയ്ക്ക് പോയത്.ബോണക്കാട് നിന്നും ഒന്‍പത് കിലോമീറ്റര്‍ അകലെ അട്ടയാര്‍ – ഏഴ് മടങ്ങ് എന്ന സ്ഥലത്ത് വച്ചാണ് മുഹമ്മദ് റാഫി കുഴഞ്ഞുവീണത്. വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു സംഭവം നടന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

twenty − 13 =