കുട്ടമശ്ശേരിയിലെ കൊറിയര്‍ സ്ഥാപനം വഴി കടത്തിയ 200 ഗ്രാം രാസലഹരി പിടികൂടി

ആലുവ: കുട്ടമശ്ശേരിയിലെ കൊറിയര്‍ സ്ഥാപനം വഴി കടത്തിയ 200 ഗ്രാം രാസലഹരി പിടികൂടി. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.ഇതിന് 20 ലക്ഷം രൂപ വിലവരും.മഹാരാഷ്ട്രയില്‍നിന്നാണ് കൊറിയര്‍ അയച്ചത്. ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ പ്രത്യേകം പായ്ക്ക് ചെയ്ത് രണ്ട് കവറിനുള്ളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം അങ്കമാലിയില്‍ കൊറിയറില്‍ കടത്തിയ 20 ലക്ഷം രൂപയുടെ 200 ഗ്രാം എം.ഡി.എം.എ പൊലീസ് പിടികൂടിയിരുന്നു. ഇത് വാങ്ങാന്‍ വന്ന ചെങ്ങമനാട് സ്വദേശി അജ്മലിനെ അറസ്റ്റ് ചെയ്തിരുന്നു. അതിന്‍റെ തുടരന്വേഷണ ഭാഗമായാണ് വെള്ളിയാഴ്ച കൊറിയറില്‍ വന്ന രാസലഹരി പിടികൂടിയത്. രണ്ടും ഒരേ വിലാസത്തിലാണ് വന്നത്. വിലാസത്തിന്‍റെ ഉടമയല്ല കൊറിയര്‍ വാങ്ങാന്‍ വരുന്നത്. അടുത്തടുത്ത മൂന്നു ദിവസങ്ങളിലായി 60 ലക്ഷം രൂപ വിലവരുന്ന 600 ഗ്രാം എം.ഡി.എം.എയാണ് റൂറല്‍ പൊലീസ് പിടികൂടിയത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

two × one =