മല്ലപ്പള്ളി: സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവെച്ച് രണ്ടേമുക്കാല്‍ ലക്ഷത്തോളം രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ചങ്ങനാശ്ശേരി പെരുന്ന എന്‍.എസ്.എസ് കോളജിന് സമീപം പടിഞ്ഞാറെ പുത്തന്‍പുരയില്‍ വീട്ടില്‍ ഡി. ദില്‍ജിത്താണ് (26) കീഴ്വായ്പ്പൂര് പൊലീസിന്റെ പിടിയിലായത്.കുന്നന്താനം മാന്താനം കോളനിപ്പടി ഗീതാഞ്ജലി വീട്ടില്‍ രാമചന്ദ്രന് പിള്ളയുടെ മാന്താനത്തെ ഗീതാഞ്ജലി ധനകാര്യ സ്ഥാപനത്തിലാണ് നാലുതവണയായി 67.700 ഗ്രാം മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയത്.കഴിഞ്ഞ മേയ് 20 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് ഇത്തരത്തില്‍ വായ്പയെടുത്തത്. രാമചന്ദ്രന് പിള്ളയുടെ പരാതിപ്രകാരമാണ് കേസ് എടുത്തത്. മാന്താനത്ത് നാട്ടുകാര്‍ തടഞ്ഞുവെച്ച ദില്‍ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കോട്ടയം ഈസ്റ്റ്, തൃക്കൊടിത്താനം, ചങ്ങനാശ്ശേരി, നെടുമുടി സ്റ്റേഷനുകളില്‍ വിശ്വാസവഞ്ചന, കവര്‍ച്ച തുടങ്ങിയ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.