(അജിത് കുമാർ. ഡി )
തിരുവനന്തപുരം : ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് മറ്റൊരു തട്ടിപ്പ് കൂടി അരങ്ങേറുന്നു. പവിത്രമായ പദ്മ തീർത്ഥ കുളത്തിൽ ഉള്ള വലുതും, ചെറുതും ആയ മത്‍സ്യ ങ്ങൾക്ക് പൊരി നൽകിയാൽ മോക്ഷം ലഭിക്കും എന്ന് പറഞ്ഞു മറ്റൊരു തട്ടിപ്പ് കൂടി അരങ്ങേറുന്നു. അന്യ ദേശ ഭക്ത ജനങ്ങളാണ് അധികവും ഇവരുടെ വലയിൽ വീഴുന്നത്. ഒരു പ്ലാസ്റ്റിക് പാത്രത്തിലെ മലരിന് 20മുതൽ 30രൂപ വരെ ഇവർ ഈടാക്കും. പൊരി ഇടുമ്പോൾ അവഭക്ഷിക്കുന്നതിനായി കുളത്തിലെ അസംഖ്യം മത്‍സ്യങ്ങൾ ഓടി എത്തും. പലപ്പോഴും പ്ലാസ്റ്റിക് കവറുകളിൽ പൊരി വാങ്ങി അതെ പടി കുളത്തിൽ എറിയുക യാണ് ചെയ്യുന്നത്. പ്ലാസ്റ്റിക് കവറുകൾ മത്‍സ്യം വിഴുങ്ങിയാൽ അവചത്തു പൊങ്ങും. കൂടാ തെ അവക്ക് കൊടുക്കുന്ന മലരിൽ ഏതെങ്കിലും രാസ വസ്തുക്കൾ ചേർന്നാലും അപകടം തന്നെ. ഇതിടുന്നത് പദ്മതീർത്ഥ കുളത്തിന് മാലിന്യങ്ങൾ പെ രുകാനും ഇടയാക്കും. അധികൃതരുടെ സത്വര ശ്രദ്ധഇത്തരം കാര്യങ്ങളിൽ പതിയേണ്ട തുണ്ട്.