കോഴിക്കോട് : കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട. ആറര കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുന്നാവായ പട്ടര്‍ നടക്കാവ് സ്വദേശി ചെറുപറമ്ബില്‍ വീട്ടില്‍ സി.പി ഷിഹാബിനെ (33) ആണ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നര്‍കോടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും ( ഡന്‍സാഫ് ) എസ് ഐ അരുണ്‍ വി ആര്‍ ന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേര്‍ന്ന് പിടികൂടിയത്.ഫറോക്ക് റെയില്‍വേ സ്റ്റേഷന് സമീപം പൊറ്റേക്കാട് റോഡില്‍ വച്ചാണ് പ്രതിയെ പൊലീസ് പൊക്കിയത്.