തിരുവനന്തപുരം: പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശനം ഇന്നു കൂടി നടക്കും. ഇന്നു വൈകീട്ട് അഞ്ചുമണി വരെയാണ് പ്രവേശനം ലഭിക്കുക.ഇതിനു ശേഷം ഒഴിവുള്ള സീറ്റുകള്‍ സ്കൂള്‍/ കോമ്ബിനേഷന്‍ ട്രാന്‍സ്ഫറിനായി പ്രസിദ്ധീകരിക്കും.പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. 15,571 അപേക്ഷകരില്‍ 6495 പേര്‍ക്കാണ് അലോട്ട്മെന്‍റ് ലഭിച്ചത്. മൊത്തം 22,928 സീറ്റുകളാണ് ബാക്കിയുണ്ടായിരുന്നത്.