ചേര്‍ത്തല : കാല്‍ ലക്ഷം രൂപ വിലയുള്ള കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി എക്‌സൈസിന്റെ പിടിയിലായി. പശ്ചിമബംഗാള്‍ സൗത്ത് ദിനജ് പൂര്‍ ജില്ലയില്‍ രഞ്ജിത്ത് സര്‍ക്കാര്‍ ( 24 ) ആണ് ഒരു കിലോ 350 ഗ്രാം കഞ്ചാവുമായി പിടിയിലായത്.കലവൂരില്‍ വാടകയ്ക്ക് താമസിച്ചുവരുന്ന ഒരു ആസാം സ്വദേശിക്ക് നല്‍കാന്‍ പശ്ചിമബംഗാളില്‍ നിന്നും കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. എന്നാല്‍ പ്രതി അറസ്റ്റിലായി വിവരം അറിഞ്ഞ് ആസാം സ്വദേശി വീട് ഒഴിഞ്ഞു പോയതിനാല്‍ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.