അടിമാലി : കുടുംബാംഗ സര്‍ട്ടിഫിക്കറ്റിനു െകെക്കൂലി വാങ്ങുന്നതിനിടെ കൊന്നത്തടി വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍.തിരുവനന്തപുരം പ്രാച്ചമ്ബലം ശോഭാനിവാസില്‍ കെ.ആര്‍. പ്രമോദ്കുമാറിനെ (50)യാണ് വിജിലന്‍സ് ഡിെവെ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.
കുടുംബാംഗ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കി കാത്തിരുന്ന കൊന്നത്തടി കാക്കാസിറ്റി സ്വദേശി നിസാറിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പിന്നാക്ക വികസന ധനകാര്യ സ്ഥാപനത്തില്‍ നിന്നും വായ്പയെടുക്കാന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. ഇതിനായി വില്ലേജ് ഓഫീസറെ സമീപിച്ചെങ്കിലും നിഷേധിച്ചു. തരാന്‍ കഴിയില്ലെന്നും വേണമെങ്കില്‍ കോടതിയെ സമീപിക്കാനും വില്ലേജ് ഓഫീസര്‍ അറിയിക്കുകയായിരുന്നുവെന്ന് പരാതിക്കാരന്‍ പറഞ്ഞു. പിന്നീട് ഏജന്റായി വന്നയാളുടെ നിര്‍ദേശം അനുസരിച്ച് പണം നല്‍കാമെന്ന് അറിയിച്ചതോടെ വില്ലേജ് ഓഫീസര്‍ വഴങ്ങി. മൂവായിരം രൂപയാണ് ആവശ്യപ്പെട്ടത്. ഇതോടെ വിജിലന്‍സിന് പരാതി നല്‍കി.
ആദ്യ ഗഡു എന്ന നിലയില്‍ 500 രൂപ നല്‍കുന്നത് വീഡിയോയില്‍ പകര്‍ത്തി. പിന്നീട് വിജിലന്‍സ് സംഘം നല്‍കിയ 2500 രൂപ നിസാര്‍ വാങ്ങി വില്ലേജ് ഓഫീസര്‍ക്ക് െകെമാറുന്നതിനിടെയായിരുന്നു അറസ്റ്റ്. ഈ പണവും ഇയാളില്‍ നിന്നും കണ്ടെടുത്തു. പതിവായി വില്ലേജ് ഓഫീസില്‍ ഏജന്റുമാര്‍ മുഖേനയാണ് െകെക്കൂലി വാങ്ങുന്നതത്രെ. ഓരോ ഇടപാടുകള്‍ക്കും നിശ്ചിത തുക നിജപ്പെടുത്തി വച്ചിട്ടുണ്ട്.
അക്ഷയ വഴി ലഭിക്കുന്ന അപേക്ഷകള്‍ക്കുവരെ െകെക്കൂലി നല്‍കിയാല്‍ മാത്രമെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളുവെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഏജന്റിന്റെ അക്കൗണ്ടില്‍ നിന്നും പലപ്പോഴായി വന്‍തുക ഓഫീസര്‍ക്ക് ചെന്നതായുള്ള തെളിവുകളും വിജിലന്‍സ് സംഘം ശേഖരിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ പ്രദീപ്കുമാര്‍ 2017 മുതല്‍ നെടുംകണ്ടത്തിനു സമീപം മുണ്ടിയെരുമ 64 ബ്ലോക്കിലാണ് താമസം. ഇവിടെ അരയേക്കര്‍ സ്ഥവും വീടും സ്വന്തമാക്കിയാണ് താമസം. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ ഉന്നതരുമായി ബന്ധപ്പെട്ട് ഇടപാടുകള്‍ നടത്തി വന്‍തുക ഇദ്ദേഹം സമ്ബാദിച്ചിരുന്നതായി വിജിലന്‍സ് സംഘം കണ്ടെത്തിയിട്ടുണ്ട്.