കായംകുളം രണ്ടാംകുറ്റി കലായി ബാറില്‍ നിന്നു രണ്ട് ലക്ഷം രൂപ കവര്‍ന്ന കേസില്‍ മുന്‍ പാചകക്കാരനും സുഹൃത്തും പിടിയില്‍. ചെങ്ങന്നൂര്‍ കീഴ്വന്‍ മുറി കൂപ്പരത്തി കോളനിയില്‍ കളപ്പുരയ്ക്കല്‍ വീട്ടില്‍ അനീഷ് (41), പുലിയൂര്‍ പുലിയൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ നൂലൂഴത്ത് വീട്ടില്‍ ബാഷ എന്ന് വിളിക്കുന്ന രതീഷ് കുമാര്‍ (46) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ബാറിലെത്തി മദ്യപിച്ച ശേഷം ഒന്നാം നിലയിലെ അക്കൗണ്ട്‌സ് മുറിയില്‍ കയറിയാണ് മേശയുടെ ഡ്രോയില്‍ നിന്നു രണ്ട് ലക്ഷത്തോളം രൂപ അനീഷ് മോഷ്ടിച്ചത്. മുറിക്ക് സമീപം പതുങ്ങി നിന്ന ശേഷം ജീവനക്കാര്‍ മുറിയില്‍ നിന്നു പുറത്തേക്കിറങ്ങിയപ്പോഴാണ് പണം കവര്‍ന്നത്.
തുടര്‍ന്ന് പണവുമായി രതീഷിനെ സമീപിച്ചു. മോഷ്ടിച്ച പണമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ രതീഷും ഒപ്പം കൂടി. അനീഷിനെ അമിത മദ്യപാനത്തെത്തുട ര്‍ന്നാണ് ജോലിയില്‍ നിന്നു പുറത്താക്കിയത്.