തമിഴ്നാട്ടില്‍ സ്വന്തം വീടിന് പുറത്ത് കിടന്നുറങ്ങിയ 65 കാരനെ വെട്ടിക്കൊന്നു

തമിഴ്നാട്ടില്‍ സ്വന്തം വീടിന് പുറത്ത് കിടന്നുറങ്ങിയ 65 കാരനെയാണ് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കാഡ്‍പാഡി ലത്തേരി സ്വദേശിയായ ശെല്‍വമാണ് കൊല്ലപ്പെട്ടത്. വെല്ലൂരിലാണ് സംഭവം.രാത്രി മദ്യപിച്ചെത്തിയ ശെല്‍വത്തെ വീട്ടില്‍ കയറ്റാന്‍ മകള്‍ തയ്യാറായില്ല. തുടര്‍ന്ന് വീടിന്റെ വരാന്തയിലാണ് ഇയാല്‍ കിടന്നുറങ്ങിയത്. രാവിലെ വെട്ടേറ്റുമരിച്ചു കിടക്കുന്നതായി കാണുകയായിരുന്നു. തലയ്ക്കും കഴുത്തിനും ആഴത്തില്‍ വെട്ടേറ്റിരുന്നു.ലത്തേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ശെല്‍വവും അയല്‍ക്കാരും ബന്ധുക്കളുമായ ചിലരും തമ്മില്‍കൃഷിഭൂമിയിലെ ജലവിതരണം സംബന്ധിച്ച്‌ തര്‍ക്കമുണ്ടായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

ten + 3 =