വള്ളക്കടവ് : ലഹരിക്കെതിരെ വള്ളക്കടവ് മുസ്ലിം ജമാഅത്തിന്റെ ജനമുന്നേറ്റ പരിപാടി വള്ളക്കടവ് അറഫാ ആഡിറ്റോറിയത്തിൽ നടന്നു. വള്ളക്കടവ് മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് എ സെയ്ഫുദ്ധീൻ ഹാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റെണി രാജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ
എക്സൈസ് ജോയിന്റ് കമ്മീഷണർ സുൾഫിക്കർ, അസിസ്റ്റന്റ് കമ്മീഷണർ പ്രിഥിരാജ്, മുസ്ലീലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, വള്ളക്കടവ് വാർഡ് കൗൺസിലർ ഷാജിദനാസർ, പെരുന്താന്നി കൗൺസിലർ പത്മകുമാർ, ബീമാപള്ളി ഈസ്റ്റ് കൗൺസിലർ സുധീർ , ശംഖുമുഖം കൗൺസിലർ സെറാഫിൻ ഫ്രഡി, ജമാഅത്ത് ജനറൽ സെക്രട്ടറി ഹനീഫ, ജമാഅത്ത് സെക്രട്ടറി ഡോ. അൻവർ , സിപിഐ എം വലിയതുറ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എച്ച്. ഷംനാദ്, വള്ളക്കടവ് വയ്യാമൂല ആക്ഷൻ കൗൺസിൽ സെക്രട്ടറി വിക്രമൻ നായർ , എന്നിവർ പങ്കെടുത്തു.