ബെംഗളൂരു: കര്‍ണാടകത്തിലെ കൊപ്പാള്‍ ജില്ലയില്‍ തോട്ടിലെ പാലം കടക്കുന്നതിനിടെ നാലു സ്ത്രീകള്‍ ഒഴുക്കില്‍പ്പെട്ടു. ഇതില്‍ മൂന്ന് പേര്‍ മരിച്ചു. മരിച്ച മൂന്നുപേരുടെയും മൃതദേഹം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സങ്കനൂര്‍ സ്വദേശികളായ ഗിരിജ മാലി പാട്ടീല്‍ (28), ഭുവനേശ്വരി പാട്ടീല്‍ (32), രേഖ പാട്ടീല്‍ (40), വീണ മാലി പാട്ടീല്‍ (22) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്.
കൂടെയുണ്ടായിരുന്ന മറ്റു രണ്ടു സ്ത്രീകളും ഒഴുക്കില്‍പ്പെട്ടെങ്കിലും കുറ്റിച്ചെടികളില്‍ പിടിച്ച് രക്ഷപ്പെട്ടു. പ്രദേശവാസികള്‍ ഇവരെ കരയ്‌ക്കെത്തിച്ചു. സ്ത്രീകള്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു അപകടം. ശക്തമായ മഴയില്‍ തോട്ടില്‍ അപ്രതീക്ഷിതമായി വെള്ളം പൊങ്ങി പാലത്തിന് മുകളിലൂടെ ഒഴുകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.