മൂന്നാർ : മൂന്നാര്‍ രാജമല നൈമക്കാട് വീണ്ടും കടുവയുടെ ആക്രമണം. തൊഴുത്തില്‍ കെട്ടിയിരുന്ന അഞ്ചു പശുക്കളെ കടുവ കടിച്ചു കൊന്നു.ഇന്നലെയും കടുവ അഞ്ച് പശുക്കളെ കൊന്നിരുന്നു. രണ്ടു ദിവസത്തിനിടെ 10 പശുക്കളെ കടുവ കടിച്ച് കൊന്നു .ഇന്നലെ അഞ്ചു പശുക്കളെ കടുവ കടിച്ചു കൊന്നതിനെ തുടര്‍ന്ന് കടുവയെ പിടിക്കണമെന്നും നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ മൂന്നാര്‍-ഉദുമല്‍പ്പേട്ട പാത ഉപരോധിച്ചിരുന്നു.മൂന്നാര്‍ നൈമക്കാട് ഈസ്റ്റ് ഡിവിഷനിലാണ് ശനിയാഴ്ച രാത്രി കടുവയുടെ ആക്രമണം
ആദ്യം ഉണ്ടായത്. തൊഴുത്തില്‍ കെട്ടിയിരുന്ന കിടാവടക്കം 5 പശുക്കളെ കടുവ കടിച്ചുകൊന്നു. ആക്രമണത്തിനിടെ പരിക്കേറ്റ മറ്റൊരു പശു കാട്ടിലേക്ക് ഓടി പോയെങ്കിലും രാവിലെ കണ്ടെത്തി. ഇതിന് ആവശ്യമായ ചികിത്സ നല്‍കി. പ്രദേശത്ത് കുറച്ചുനാള്‍ മുന്‍പ് സമാനമായ രീതിയില്‍ കടുവയുടെ ആക്രമണം ഉണ്ടായിരുന്നു. എങ്കിലും കടുവയെ പിടികൂടാനായില്ല.ഇതോടെയാണ് അടിയന്തര നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ ഇരവികുളം ദേശീയ പാര്‍ക്കിന്റെ മുന്നില്‍ റോഡ് ഉപരോധിച്ചത്. സിപിഐ, കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാര്‍ക്ക് പിന്തുണയുമായി എത്തി. ഉപരോധത്തെ തുടര്‍ന്ന് മൂന്നാര്‍ ഉദുമല്‍പേട്ട സംസ്ഥാനതര പാതയില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പ്രദേശത്ത് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ തടഞ്ഞുവച്ചു.