തിരുവനന്തപുരം : വിജയദശമി ദിനമായ ഇന്ന് ആയിരക്കണക്കിന് കുരുന്നുകള്‍ അറിവിന്‍റെ ആദ്യക്ഷരം കുറിക്കും.ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ ഒരുക്കിയിട്ടുണ്ട്. വിദ്യാരംഭത്തിനായി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും, തിരൂര്‍ തുഞ്ചന്‍ പറന്പിലും നൂറു കണക്കിന് കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കും.പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പ്രമുഖര്‍ കുരുന്നുകളെ അക്ഷരലോകത്തേക്ക് കൈപിടിക്കും . നൃത്തം ഉള്‍പ്പെടെ കലാരൂപങ്ങളിലും ഇന്ന് വിദ്യാരംഭം ഉണ്ട് .
.