വിതുര: ബീമാപള്ളിയില്‍ നിന്നുള്ള എട്ടംഗസംഘം ചൊവ്വാഴ്ച രാവിലെ പൊന്മുടിയിലേക്കാണ് യാത്ര പുറപ്പെട്ടത്. അനുമതി ചോദിച്ച് സംഘം കല്ലാര്‍ ചെക്ക് പോസ്റ്റിലെത്തിയപ്പോള്‍ റോഡ് തകര്‍ന്നുകിടക്കുകയാണെന്നും സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിരിക്കുകയാണെന്നും വനപാലകര്‍ അറിയിച്ചു.ഇതോടെ സംഘം കല്ലാറിലെത്തി ഭക്ഷണം കഴിച്ചശേഷം വട്ടക്കയത്തിലെത്തുകയായിരുന്നു. ബീമാപള്ളി തൈക്കാപള്ളി ടി.സി 45/410 നടുവാളാകം വീട്ടില്‍ മുഹമ്മദ് യൂസഫിന്റെയും ഐഷയുടെയും മക്കളായ ഫിറോസ് മോന്‍ (30), ജ്യേഷ്ഠന്‍ ജവാദ് (35), സഹോദരീപുത്രന്‍ സഫാന്‍ (16) എന്നിവരാണ് വട്ടക്കയത്തില്‍ മുങ്ങിമരിച്ചത്. സജിത (19), ഹഫ്സ (22), സുമിന (16), ഹസ്‌ന (12), ഷഹ്സാദ് (9) എന്നിവരാണ് ഉല്ലാസയാത്രയ്ക്കെത്തിയ സംഘത്തിലുണ്ടായിരുന്നത്. കയത്തിലകപ്പെട്ട ഹസ്‌നയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേര്‍ മുങ്ങിമരിച്ചത്.