തിരുവനന്തപുരം: തലസ്ഥാനത്ത് വണ്ടികള്‍ ഇടിച്ചു തെറിപ്പിച്ച് കാര്‍ ഡ്രൈവര്‍ ഇറങ്ങിയോടി. അമിത വേഗതയിലെത്തിയ കാര്‍ രണ്ട് കാറുകളെയും ബൈക്കുകളെയുമാണ് ഇടിച്ചത്.അപകടത്തിന് പിന്നാലെ ഡ്രൈവര്‍ ഇറങ്ങി ഓടി എന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍, വാഹനങ്ങള്‍ക്ക് കേടുപാട് ഉണ്ടായിട്ടുണ്ട്.അതേസമയം, എറണാകുളം ചക്കരപ്പറമ്ബില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മധുര സ്വദേശികളായ ശിവപാലനും രണ്ട് കുട്ടികളും മടക്കം നാല് പേരടങ്ങുന്ന കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. നാല് പേരും തീ പടര്‍ന്നത്തോടെ ഇറങ്ങിയോടിയതോടെയാണ് വലിയ അപകടമൊഴിവായത്.