വയനാട്: വയനാട്ടില്‍ ഇന്നലെ പെയ്ത കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പൂതാടി പഞ്ചായത്തിലെ നടവയല്‍ നെയ്ക്കുപ്പ കോളനിയിലും നടവയല്‍ പേരൂര്‍ കോളനിയിലും വെള്ളം കയറി. സുല്‍ത്താന്‍ ബത്തേരിയില്‍ നരസിപ്പുഴ കരകവിഞ്ഞു. ഒക്ടോബര്‍ 13 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.