വാ​ഹ​ന​ങ്ങ​ള്‍ മോ​ഷ്ടി​ക്കു​ക​യും മോ​ഷ്ടി​ച്ച​വ​രി​ല്‍നി​ന്ന്​ വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങി പൊ​ളി​ച്ചു വി​ല്‍ക്കു​ന്ന​വ​രു​മാ​യ സം​ഘ​ത്തി​ലെ ആ​റു​പേ​ര്‍ പൊലീസ് പി​ടി​യി​ൽ

മ​ര​ട്: റോ​ഡ​രി​കി​ല്‍ പാ​ര്‍ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ള്‍ മോ​ഷ്ടി​ക്കു​ക​യും മോ​ഷ്ടി​ച്ച​വ​രി​ല്‍നി​ന്ന്​ വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങി പൊ​ളി​ച്ചു വി​ല്‍ക്കു​ന്ന​വ​രു​മാ​യ സം​ഘ​ത്തി​ലെ ആ​റു​പേ​ര്‍ പി​ടി​യി​ല്‍.കാ​സ​ര്‍കോ​ട്​ ബ​ദി​യ​ടു​ക്ക അ​രി​യ​പ്പാ​ടി കൊ​ട്ട​വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് (43), കോ​ഴി​ക്കോ​ട് അ​ന്‍വാ​ര്‍ശേ​രി മാ​ക്കൂ​ട്ടം കോ​ള​നി ര​തീ​ഷ് (40), കാ​ഞ്ഞി​ര​മ​റ്റം ന​ട​ത്തി​പ്പ​റ​മ്ബി​ല്‍ വീ​ട്ടി​ല്‍ ഷി​ഹാ​ബു​ദ്ദീ​ന്‍ (35), ത​ല​യോ​ല​പ്പ​റ​മ്ബ് ക​രി​പ്പാ​ലം പാ​ല​ക്ക​ല്‍ വീ​ട്ടി​ല്‍ ഷ​ബീ​ബ് (43), വൈ​ക്കം ക​രി​പ്പാ​ടം ക​ള​പ്പു​ര​യി​ല്‍ വീ​ട്ടി​ല്‍ നൗ​ഫ​ല്‍ (44), ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യും വൈ​ക്ക​ത്ത്​ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന​യാ​ളു​മാ​യ മാ​രി​മു​ത്തു (57) എ​ന്നി​വ​രെ​യാ​ണ് പ​ന​ങ്ങാ​ട് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.റോ​ഡ​രി​കി​ല്‍ ത​ക​രാ​ര്‍മൂ​ലം ഇ​ടു​ന്ന വാ​ഹ​ന​ങ്ങ​ളും വ​ര്‍ക്ക് ഷോ​പ് പ​രി​സ​ര​ത്ത് കി​ട​ക്കു​ന്ന​വ​യു​മാ​ണ്​ മോ​ഷ്ടി​ച്ചി​രു​ന്ന​ത്. മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫും ര​തീ​ഷും പു​ല​ര്‍ച്ച കാ​റി​ല്‍ ക​റ​ങ്ങി​ന​ട​ന്ന് വാ​ഹ​ന​ങ്ങ​ള്‍ ക​ണ്ടു​വെ​ക്കു​ക​യും കാ​റി​ല്‍ത​ന്നെ കെ​ട്ടി​വ​ലി​ച്ച്‌ കൊ​ണ്ടു​പോ​കു​ക​യു​മാ​യി​രു​ന്നു പ​തി​വ്.അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ള്‍
കു​മ്പളം ടോ​ള്‍ ഭാ​ഗ​ത്ത് ത​ക​രാ​ര്‍മൂ​ലം പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന മാ​ട​വ​ന സ്വ​ദേ​ശി​യു​ടെ ഇ​ന്‍ഡി​ക്ക കാ​ര്‍ മോ​ഷ​ണം പോ​യ​തി​നെ​ത്തു​ട​ര്‍​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. വൈ​റ്റി​ല​യി​ല്‍ നി​ന്നും ചേ​ര്‍ത്ത​ല​യി​ല്‍ നി​ന്നും വാഹ​ന​ങ്ങ​ള്‍ ഈ ​രീ​തി​യി​ല്‍ മോ​ഷ്ടി​ച്ചി​ട്ടു​ള്ള​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four × two =