കോഴിക്കോട് : കോഴിക്കോട് അരീക്കാട് കെഎസ്‌ആര്‍ടിസി ബസ് ലോറിയിലിടിച്ച് ഒരു മരണം. കോഴികളെ കൊണ്ടു വന്ന ലോറിക്ക് പിന്നില്‍ ബസ് ഇടിച്ച അഘാതത്തില്‍ ലോഡ് ഇറക്കുകയായിരുന്ന ആള്‍ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഷഫീക്കാണ് മരിച്ചത്. കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു.