തിരുവനന്തപുരം : ജയകേസരി ഓൺലൈൻ, ന്യൂസ് എന്നിവയിൽകൂടി വരുന്ന വാർത്തയിൽ സർക്കാർ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു.2022ജൂലൈ 18ന് ജയകേസരി ഓൺലൈൻ, ന്യൂസ്, ജയകേസരി പത്രം ഇവയിൽ കൂടി യഥാർത്ഥ തെളിവുകൾ വച്ച് പുറത്തു വിട്ട വാർത്തയിൽ സർക്കാർ ഉത്തരവ് ഇറക്കി.11.10.2022നാണ് ഇത് സംബന്ധിച്ചു മാർഗ നിർദേശങ്ങൾ സർക്കാർ പുറത്തിറക്കുകയും, എല്ലാ ജില്ലാ കളക്ടർ മാർ, ഡി ജി പി, സർക്കാർ മറ്റു വകുപ്പുകൾ എന്നിവക്ക് ശക്തമായ നിർദേശം നൽകി യിരിക്കുന്നത്. ഇനി മുതൽ സർക്കാർ മുദ്രകൾ പതിപ്പിച്ച ഐ ഡി കാർഡ് ടാഗ് വിൽപ്പന, നിർമാണം, അനധികൃതമായി ഉപയോഗിക്കൽ ഇവ കുറ്റകരമാണ്. കൂടാതെ ഇവ രഹസ്യമായി വിൽക്കുന്ന സ്ഥലങ്ങൾ മിന്നൽ പരിശോധന നടത്തി പിടികൂടി നിയമ നടപടികൾ സ്വീകരിക്കും. കൂടാതെ സർക്കാർ, ഇതരസ്ഥാപനങ്ങൾ എന്നിവ ഐഡി കാർഡ് നൽകുന്നതിനും ഉത്തരവിൽ പുതിയ നിർദേശം ഉണ്ട്