ബത്തേരി: വയനാട്ടില്‍ ബത്തേരി നഗരത്തിനു സമീപം കടുവയിറങ്ങി. കടുവയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ നാട്ടുകാര്‍ ജാഗ്രത പാലിക്കണമെന്ന് വനംകുപ്പ് നിര്‍ദ്ദേശം നല്‍കി. ബത്തേരി നഗരത്തിനു സമീപം ദൊട്ടപ്പന്‍കുളത്ത് ബുധനാഴ്ച രാത്രിയാണ് കടുവയിറങ്ങിയത്. വനപാലകര്‍ സ്ഥലത്തെത്തി കടുവയെ കണ്ട മേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജനം ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കി.നാട്ടകാര്‍ ഭയചകിതരായിരിക്കുകയാണ്. കാടുമൂടിയ പ്രദേശത്തുനിന്ന് ഒരു കടുവ റോഡില്‍ പ്രവേശിച്ച് സമീപത്തെ മതില്‍ ചാടിക്കടന്നു പോകുന്നതിന്റെ ദൃശ്യങ്ങളാണ് വനംവകിപ്പിന് ലഭിച്ചത്. ജനവാസമുള്ള പ്രദേശത്തെ ഒരു വീടിന്റെ വളപ്പിലേക്കാണ് കടുവ ചാടിക്കടക്കുന്നത്. ബത്തേരിയുടെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെ കടുവയിറങ്ങിയിരുന്നു.