പത്തനംതിട്ട: നാടിനെ നടുക്കിയ ഇരട്ട നരബലി കേസിലെ പ്രതി ഭഗവല്‍ സിങ്ങിന്റെ വീടും പരിസരവും കനത്ത പൊലീസ് ബന്തവസില്‍.മുഖ്യപ്രതി ഷാഫിയുടെ ക്രിമിനല്‍ പശ്ചാത്തലവും ഭഗവല്‍ സിങ്- ലൈല ദമ്ബതികളുടെ ആഭിചാര- അന്ധവിശ്വാസ രീതികളും പരിഗണിച്ച് കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.വേണ്ടിവന്നാല്‍ വിജനമായ പറമ്പിലെ മണ്ണ് മാറ്റി പരിശോധിക്കാനും ആലോചിക്കുന്നുണ്ട്. ഷാഫി കൂടുതല്‍ സ്ത്രീകളെ ലക്ഷ്യംവെച്ചതും പലരെയും സമീപിച്ചതായുമുള്ള വിവരങ്ങള്‍ പുറത്തുവന്നു. സംസ്ഥാനത്ത് ആളുകളെ കാണാതായ കേസ് ഫയലുകള്‍ പൊലീസ് പൊടിതട്ടിയെടുത്തു തുടങ്ങി. സ്ത്രീകള്‍ ഉള്‍പ്പെട്ടവ പ്രത്യേകം അന്വേഷിക്കും. അതിനിടെ, പൊലീസിനോട് കൂടുതല്‍ സഹകരിക്കാത്ത ഷാഫിയുടെ പ്രകൃതം അന്വേഷണ സംഘത്തെ വലക്കുന്നുണ്ടെങ്കിലും ഭഗവല്‍ സിങും ലൈലയും കാര്യങ്ങള്‍ തുറന്നു പറയുന്നതായാണ് അറിയുന്നത്.2019 മുതല്‍ ഭഗവല്‍ സിങ്ങുമായി ബന്ധം സ്ഥാപിച്ച ഷാഫി നിരവധി തവണ ഇവിടെ വന്ന് താമസിച്ചിരുന്നു. നരബലിക്കായി ദമ്പതികള്‍ ഷാഫിയുമായി ചേര്‍ന്ന് വന്‍ ആസൂത്രണം നടത്തിയിരുന്നതായി പറയുന്നു. ഭഗവല്‍ സിങ്ങിന്റെ വീടിന്റെ പിന്‍ഭാഗത്ത് വിജനമായ കാടും പറമ്പും പാടശേഖരവുമാണ്. ഇത് ആരുമറിയാതെ മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ സഹായകരമായി.ഭഗവല്‍ സിങ്ങിന്റെ വീടും തിരുമല്‍ കേന്ദ്രവും പരിസരവും പൊലീസ് ചൊവ്വാഴ്ച സീല്‍ ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി അടുത്തദിവസം തെളിവെടുപ്പിനെത്തിക്കും.