നാ​ടി​നെ ന​ടു​ക്കി​യ ഇ​ര​ട്ട ന​ര​ബ​ലി കേ​സി​ലെ പ്ര​തി ഭ​ഗ​വ​ല്‍ സി​ങ്ങി​ന്‍റെ വീ​ടും പ​രി​സ​ര​വും പൊലീസ് വലയത്തിൽ

പ​ത്ത​നം​തി​ട്ട: നാ​ടി​നെ ന​ടു​ക്കി​യ ഇ​ര​ട്ട ന​ര​ബ​ലി കേ​സി​ലെ പ്ര​തി ഭ​ഗ​വ​ല്‍ സി​ങ്ങി​ന്‍റെ വീ​ടും പ​രി​സ​ര​വും ക​ന​ത്ത പൊ​ലീ​സ്​ ബ​ന്ത​വ​സി​ല്‍.മു​ഖ്യ​പ്ര​തി ഷാ​ഫി​യു​ടെ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​വും ഭ​ഗ​വ​ല്‍ സി​ങ്​- ലൈ​ല ദ​മ്ബ​തി​ക​ളു​ടെ ആ​ഭി​ചാ​ര- അ​ന്ധ​വി​ശ്വാ​സ രീ​തി​ക​ളും പ​രി​ഗ​ണി​ച്ച്‌​ കൂ​ടു​ത​ല്‍ കൊ​ല​പാ​ത​ക​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന്​ പൊ​ലീ​സ്​ സം​ശ​യി​ക്കു​ന്നു​ണ്ട്.വേ​ണ്ടി​വ​ന്നാ​ല്‍ വി​ജ​ന​മാ​യ പ​റ​മ്പിലെ മ​ണ്ണ്​ മാ​റ്റി പ​രി​ശോ​ധി​ക്കാ​നും ആ​ലോ​ചി​ക്കു​ന്നു​ണ്ട്.​ ഷാ​ഫി കൂ​ടു​ത​ല്‍ സ്ത്രീ​ക​ളെ ല​ക്ഷ്യം​വെ​ച്ച​തും പ​ല​രെ​യും സ​മീ​പി​ച്ച​താ​യു​മു​ള്ള വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. സം​സ്ഥാ​ന​ത്ത്​ ആ​ളു​ക​ളെ കാ​ണാ​താ​യ കേ​സ്​ ഫ​യ​ലു​ക​ള്‍ പൊ​ലീ​സ്​ പൊ​ടി​ത​ട്ടി​യെ​ടു​ത്തു തു​ട​ങ്ങി. സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ട്ട​വ പ്ര​ത്യേ​കം അ​ന്വേ​ഷി​ക്കും. അ​തി​നി​ടെ, പൊ​ലീ​സി​നോ​ട്​ കൂ​ടു​ത​ല്‍ സ​ഹ​ക​രി​ക്കാ​ത്ത ഷാ​ഫി​യു​ടെ പ്ര​കൃ​തം അ​ന്വേ​ഷ​ണ സം​ഘ​ത്തെ വ​ല​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഭ​ഗ​വ​ല്‍ സി​ങും ലൈ​ല​യും കാ​ര്യ​ങ്ങ​ള്‍ തു​റ​ന്നു പ​റ​യു​ന്ന​താ​യാ​ണ്​ അ​റി​യു​ന്ന​ത്.2019 മു​ത​ല്‍ ഭ​ഗ​വ​ല്‍ സി​ങ്ങു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ച ഷാ​ഫി നി​ര​വ​ധി ത​വ​ണ ഇ​വി​ടെ വ​ന്ന്​ താ​മ​സി​ച്ചി​രു​ന്നു. ന​ര​ബ​ലി​ക്കാ​യി ദ​മ്പതി​ക​ള്‍ ഷാ​ഫി​യു​മാ​യി ചേ​ര്‍​ന്ന്​ വ​ന്‍ ആ​സൂ​ത്ര​ണം ന​ട​ത്തി​യി​രു​ന്ന​താ​യി പ​റ​യു​ന്നു. ഭ​ഗ​വ​ല്‍ സി​ങ്ങി​ന്‍റെ വീ​ടി​ന്‍റെ പി​ന്‍​ഭാ​ഗ​ത്ത്​ വി​ജ​ന​മാ​യ കാ​ടും പ​റ​മ്പും പാ​ട​ശേ​ഖ​ര​വു​മാ​ണ്. ഇ​ത്​ ആ​രു​മ​റി​യാ​തെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ കു​ഴി​ച്ചി​ടാ​ന്‍ സ​ഹാ​യ​ക​ര​മാ​യി.ഭ​ഗ​വ​ല്‍ സി​ങ്ങി​ന്‍റെ വീ​ടും തി​രു​മ​ല്‍ കേ​ന്ദ്ര​വും പ​രി​സ​ര​വും പൊ​ലീ​സ്​ ചൊ​വ്വാ​ഴ്ച സീ​ല്‍ ചെ​യ്തു. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി അ​ടു​ത്ത​ദി​വ​സം തെ​ളി​വെ​ടു​പ്പി​നെ​ത്തി​ക്കും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

13 + 7 =