ഡല്‍ഹിയിലെ ഹോട്ടലില്‍ ഒരു സ്ത്രീയുടേതുള്‍പ്പടെ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹോട്ടലില്‍ ഒരു സ്ത്രീയുടേതുള്‍പ്പടെ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ജാഫ്രാബാദ് പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള മൗജ്പൂര്‍ മെട്രോ സ്റ്റേഷന് സമീപമുള്ള ഹോട്ടലിലാണ് സംഭവം.ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയായ സൊഹ്‌റാബ് (28), യുപിയിലെ ലോനിയില്‍ താമസിക്കുന്ന ആയിഷ (27) എന്നിവരാണ് മരിച്ചത്. നൈലോണ്‍ കയര്‍ ഉപയോഗിച്ച്‌ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് സൊഹ്‌റാബിനെ കണ്ടെത്തിയത്. ആയിഷയെ കട്ടിലില്‍ മരിച്ച നിലയിലായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടണ്ട്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഒരുമിച്ച്‌ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നതായും ഡിസിപി ടിര്‍ക്കി പറഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

two × three =