തിരുവനന്തപുരം : ജയകേസരി ഓൺലൈനിൽ കൂടി സെപ്റ്റംബർ 22ന് വളരെ പ്രാധാന്യം നൽകി പുറത്ത് വിട്ട വാർത്തക്കും ഫലം കണ്ടു. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര പരിസരം, പദ്മ തീർത്ഥ കുളം ഇവ പ്ലാസ്റ്റിക്, ചപ്പു ചവറു മാലിന്യം കൊണ്ടു മലിന മാണെന്നുള്ള വാർത്ത ചിത്രങ്ങൾ സഹിതം വളരെ പ്രധാന വാർത്ത ആയി കൊടുത്തിരുന്നു. അധികൃതരുടെ ശ്രദ്ധയിൽ പതിഞ്ഞ തോടെ ക്ഷേത്ര പരിസരം, പദ്മ തീർത്ഥ കുളം എന്നിവ മിലിറ്ററി ഫോഴ്സ് ശുചീകരണം നടത്തി.