തൊടുപുഴ: പഞ്ചായത്ത് അംഗത്തെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കരിങ്കുന്നം പഞ്ചായത്ത് 11ാം വാര്‍ഡ് അംഗം ഹരിദാസിനെ ഉപദ്രവിച്ച കേസില്‍ തോയിപ്ര മലയില്‍ അഭിജിത്ത് (25), തോയിപ്ര പാറടിയില്‍ വീട്ടില്‍ ആല്ബിന് ബെന്നി (21) എന്നിവരാണ് അറസ്റ്റിലായത്.അഭിജിത്തിനെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ അടിപിടിക്കേസും മോഷണക്കേസും കാലടി സ്റ്റേഷനില്‍ സംഘം ചേര്‍ന്ന് വീട് കയറി ആക്രമിച്ച കേസുമുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.