കോഴിക്കോട്: സ്‌കൂള്‍ പരിസരത്ത് ബസുകള്‍ക്കിടയില്‍ കുടുങ്ങി വിദ്യാര്‍ത്ഥിക്ക് അതിദാരുണ മരണം. കൊടിയത്തൂര്‍ പിടിഎം ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയും പാഴൂര്‍ മുന്നൂര് തമ്പലങ്ങോട്ട് കുഴി മുഹമ്മദ് ബാഹിഷ് (14) ആണ് അതിദാരുണമായി മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് പോകാന്‍ ഇറങ്ങുമ്പോഴായിരുന്നു അപകടം.നിര്‍ത്തിയിട്ടിരുന്ന ബസുകളില്‍ ഒന്നു മുന്നോട്ട് എടുത്തപ്പോള്‍ പിന്‍ചക്രം കുഴിയില്‍ വീഴുകയും സമീപത്തുണ്ടായിരുന്ന ബസിലേക്കു ചെരിയുകയുമായിരുന്നു. അവിടെയുണ്ടായിരുന്ന ബാഹിഷ് ഇരു ബസ്സുകള്‍ക്കിടയിലും കുടുങ്ങുകയായിരുന്നു. ബസുകള്‍ക്കിടയില്‍പ്പെട്ട് ഞെരിച്ച ബാഹിഷ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കുട്ടി വീണു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സ്‌കൂളില്‍ ഇന്നലെ കലോത്സവം നടക്കുന്ന ദിവസമായിരുന്നു. ഇതിനിടെ ടോയ്‌ലറ്റില്‍ പോയി തിരിച്ചുവരുമ്പോഴാണ് അപകടമെന്ന് അദ്ധ്യാപകര്‍ പറയുന്നു. കുട്ടി വീണുകിടക്കുന്നത് കണ്ട മറ്റൊരു വിദ്യാര്‍ത്ഥിയാണ് അദ്ധ്യാപകരെ വിവരമറിയിച്ചത്. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മുക്കം പൊലീസ് എത്തി സംഭവസ്ഥലം പരിശോധിച്ചു.ബാവയുടെയും നഫീസ റഹ്മത്തിന്റെയും മകനാണ്.