തിരുവനന്തപുരം: ബംഗളുരുവില്‍ നിന്ന് വില്‍പ്പനയ്ക്കായി കാറില്‍ കടത്തിക്കൊണ്ടുവന്ന 11.62 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ തിരുവനന്തപുരം എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.എല്‍. ഷിബുവും സംഘവും പിടികൂടി. വെങ്ങാനൂര്‍ സ്വദേശി ചന്തുവെന്ന അനന്ദുമോഹനാണ് (22) പിടിയിലായത്. ബംഗളുരുവില്‍ നിന്ന് കെ.എല്‍.21 ജി. 7181 കാറില്‍ എം.ഡി.എം.എ കടത്തിക്കൊണ്ടുവരുന്നതായി എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസര്‍കെ.ഷാജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിങ്ങമല ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് അനന്ദുമോഹന്‍ പിടിയിലായത് .