വീട്ടില്‍ ആക്രി പെറുക്കാനെത്തി വീട്ടമ്മയെ കടന്നുപിടിച്ച വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ

പറവൂര്‍: വീട്ടില്‍ ആക്രി പെറുക്കാനെത്തി വീട്ടമ്മയെ കടന്നുപിടിച്ച വെസ്റ്റ് ബംഗാള്‍ ഹൗറ ജില്ലിയില്‍ ബര്‍ദുമാന്‍ സ്വദേശിയായ മുഹമ്മദ് റഖീബ് (20) വടക്കേക്കര പൊലീസ് അറസ്റ്റു ചെയ്തു.ആക്രിക്കച്ചവടക്കാരനായ ഇയാള്‍ ചേന്ദമംഗലം പോസ്റ്റ് ഓഫീസിന് സമീപത്തുള്ള വിട്ടിലെത്തി വെള്ളം ചോദിച്ചതിനു ശേഷം വീട്ടമ്മയെ കടന്നുപിടിക്കുകയായിരുന്നു. വീട്ടമ്മ ഒച്ചവെച്ചതോടെ അയല്‍വാസികള്‍ ഓടികൂടി ഇയാളെ പിടികൂടുകയായിരുന്നു. വടക്കേക്കര സ്.എച്ച്‌.ഒ വി.സി. സൂരജിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

five × 3 =