ബംഗളൂരു: ദക്ഷിണ കന്നഡ പുത്തൂര്‍ മേഖലയില്‍ മോഷണം പതിവാക്കിയ മലയാളിയെ പൊലീസ് പിടികൂടി. കണ്ണൂര്‍ ആലക്കോട് വരമ്ബില്‍ കെ.യു. മുഹമ്മദാണ് (42) അറസ്റ്റിലായത്. സ്വര്‍ണാഭരണങ്ങളും മോട്ടോര്‍ ബൈക്കുമടക്കം പ്രതിയില്‍നിന്ന് 2.5 ലക്ഷം രൂപ വിലവരുന്ന വസ്തുക്കള്‍ കണ്ടെടുത്തു. കൊനാജെ, വിറ്റല്‍, ബന്ത്വാള്, പുഞ്ജലകട്ടെ എന്നിവിടങ്ങളില്‍ പ്രതി മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു. കേരളത്തില്‍ പ്രതിക്കെതിരെ 120 മോഷണക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.