കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. വ്യത്യസ്ത സംഭവങ്ങളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മരിജുവാന, ലിറിക്ക ഗുളികകള്‍, ഹഷീഷ് എന്നിവ യാത്രക്കാരില്‍നിന്ന് പിടികൂടി.നിരവധി പേരെ അറസ്റ്റു ചെയ്തു. ആദ്യ സംഭവത്തില്‍ വിമാനത്താവളത്തില്‍ ലഹരിവസ്തുക്കളുമായി എത്തിയ സ്ത്രീയെ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു.ആംസ്റ്റര്‍ഡാമില്‍ നിന്നെത്തിയ ഇവരുടെ ബാഗില്‍നിന്ന് മൂന്ന് പീസ് ഹഷീഷ്, 130 ലഹരി ഗുളികകള്‍ എന്നിവ പിടിച്ചെടുത്തു. മറ്റൊരു സംഭവത്തില്‍ ന്യൂഡല്‍ഹിയില്‍ നിന്നെത്തിയ ആളില്‍നിന്ന് മരിജുവാനയും 350 ട്രമഡോള്‍ ഗുളികകളും പിടികൂടി. ഇയാളെ അറസ്റ്റുചെയ്തു.ബൈറൂത്തില്‍നിന്ന് കുവൈത്തിലെത്തിയ സ്ത്രീയില്‍നിന്ന് 15 ലിറിക്ക ഗുളികകളും ഹഷീഷും കണ്ടെത്തി. ആംസ്റ്റര്‍ഡാമില്‍ നിന്നെത്തിയ മറ്റൊരു കുവൈത്തി സ്വദേശിയില്‍നിന്ന് 20 ലിറിക്ക ഗുളികകളും ഹഷീഷും പിടികൂടി.