കൊച്ചി : കൊച്ചി കടവന്ത്ര ഗിരിനഗറില്‍ യുവതിയുടെ മൃതദേഹം കവറിനുള്ളില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്.മഹാരാഷ്ട്ര സ്വദേശിനിയാണ് കൊല്ലപ്പെട്ട സ്ത്രീ. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്.
ഭര്‍ത്താവും ഭാര്യയും തമ്മില്‍ വഴക്കു പതിവായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നത്. വഴക്കിനിടെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് കരുതുന്നത്.
മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെയാണ് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചത്.